വടകര: അഴിയൂർ ചോമ്പാലയിൽ വീട് കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന സ്ത്രീകളുടെ സ്വർണമാല കവർന്നു. ചോമ്പാല പഴയ എ.ഇ.ഒ ഓഫിസിന് പിൻഭാഗത്തെ റെയിൽവേ ട്രാക്കിനോട് ചേർന്ന നടുക്കണ്ടി ഫൗസിയ, സുഹറ എന്നിവരുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. ബുധനാഴ്ച പുലർച്ചെ 12ഓടെയാണ് സംഭവം. ട്രെയിൻ ട്രാക്കിലൂടെ കടന്നുപോകുന്ന സമയത്താണ് വീടിന്റെ വാതിൽ തകർത്ത് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്.
സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് കഴുത്തിലണിഞ്ഞ ഒന്നരപ്പവൻ സ്വർണാഭരണവുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.
ചോമ്പാല പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ധർ പരിശോധന നടത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. അഴിയൂരിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി വീടുകളിലാണ് മോഷണം നടന്നത്. വീടുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളടക്കം മോഷണം പോയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.