വടകര: ഒരു പഞ്ചായത്തിൽ ഒരു ടൂറിസ്റ്റ് കേന്ദ്രം ഉണ്ടാവുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വടകര–മാഹി കനാലിന് കുറുകെ മൂഴിക്കൽ ലോക് കം ബ്രിഡ്ജിെൻറ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു പഞ്ചായത്തിൽ ഒന്നിൽ കൂടുതൽ ടൂറിസം ഡസ്റ്റിനേഷൻ ഉറപ്പു വരുത്താനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. പ്രകൃതിരമണീയമായ സ്ഥലം എന്നതിലുപരി നാടിെൻറ ചരിത്രവും സംസ്കാരവും കൂടി ബന്ധപ്പെട്ടതായിരിക്കും ഇത്. കോവളം ബേക്കൽ ജലപാത യാഥാർഥ്യമാവുന്നതോടെ ജലഗതാഗതത്തിൽ വലിയ മാറ്റം ഉണ്ടാവും. ചരക്ക് നീക്കത്തിനും വലിയ സഹായമാവും. ടൂറിസത്തിനും അനന്ത സാധ്യത ഉണ്ടാവും. കോവിഡ് പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ ഉണർവിനായി സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.
മലബാറിലെ ടൂറിസം വികസനം കേരളത്തിെൻറ ഭാവിക്ക് അനിവാര്യമാണ്. വയനാട്ടിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരെ മുഴുവനായും വാക്സിനേഷൻ ചെയ്യാൻ കഴിഞ്ഞത് ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. ഇത് മുഴുവൻ ടൂറിസം മേഖലയിലേക്കും വ്യാപിപ്പിക്കും –മന്ത്രി പറഞ്ഞു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു.
കുറ്റ്യാടിപ്പുഴയിൽനിന്ന് മാഹി കനാൽ തുടങ്ങുന്ന ഭാഗത്ത് കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനാണ് ലോക് നിർമിക്കുന്നത്. ഇതിനുമുകളിൽ മണിയൂർ-തിരുവള്ളൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം അടങ്ങിയതാണ് പദ്ധതി.
ലോക് കം ബ്രിഡ്ജിന് 16.90 കോടി രൂപയും റോഡിന് 7.6 കോടി രൂപയുമാണ് ചെലവ്. യുഎൽ സിസിക്കാണ് നിർമാണച്ചുമതല. ഉൾനാടൻ ജലഗതാഗതവിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനീയർ ഐ.വി. സുശീൽ റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യുട്ടീവ് എൻജീനിയർ ജോളി സൂസൻ ചെറിയാൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ശ്രീലത, മണിയൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അഷ്റഫ്, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി, കെ.വി. റീന, വി.പി. ദുൽഖിഫിൽ, ശ്രീജ പുല്ലരൂൽ, പി.സി. ഷീബ, പി. എം. അഷ്റഫ്, സി.വി. രവീന്ദ്രൻ, ശിൽപ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.