വടകര: വളയം ഗ്രാമ പഞ്ചായത്തിലെ മൂന്നര ഏക്കർ മഞ്ഞപ്പള്ളി മൈതാനം അവകാശികൾക്ക് ഓഹരി വെച്ച് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടതായി ഹരജിക്കാരായ തയ്യിൽ നാണു, പയിച്ചിയിൽ കുമാരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബീമുള്ളപറമ്പത്ത് മൂസ ഹാജിക്ക് ഭൂമി അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കുകയും താൽക്കാലിക ഇഞ്ചക്ഷൻ ഉത്തരവ് ലഭിക്കുകയുമായിരുന്നു.
ഹൈകോടതി വാദം കേട്ട് താത്കാലിക ഇഞ്ചക്ഷൻ തള്ളുകയും ഞങ്ങൾക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയുമാണുണ്ടായത്. ഭൂമി മറ്റാർക്കും അവകാശപ്പെട്ടതല്ലെന്ന് ഹൈകോടതി ഉത്തരവിട്ടെങ്കിലും വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള കർമസമിതി ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നത് തടസ്സപ്പെടുത്തുകയുണ്ടായി. പൊലീസിന്റെ സഹായത്തോടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുകൂല വിധിയുണ്ടായത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള കർമസമിതി കോടതി ഉത്തരവ് മാനിച്ച് സ്ഥലം ഓഹരിവെക്കുന്നതിന് സഹകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.