നവകേരള സദസ്സ്; വ​ട​ക​ര​യി​ലും മേ​മു​ണ്ട​യി​ലും ഒരുക്കം പൂർത്തിയായി

വ​ട​ക​ര: ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ വ​ട​ക​ര​യി​ലും മേ​മു​ണ്ട​യി​ലും പൂ​ർ​ത്തി​യാ​യ​താ​യി കെ.​പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി എം.​എ​ൽ.​എ​യും വ​ട​ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​പി. ബി​ന്ദു​വും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു മ​ണി​ക്ക് നാ​രാ​യ​ണ​ന​ഗ​രം ഗ്രൗ​ണ്ടി​ലാ​ണ് വ​ട​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്റെ പ​രി​പാ​ടി.

രാ​വി​ലെ ഒ​മ്പ​തി​ന് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പ്ര​ഭാ​ത​ഭ​ക്ഷ​ണ മീ​റ്റി​ങ്ങി​ൽ നാ​ദാ​പു​രം, കു​റ്റ്യാ​ടി, വ​ട​ക​ര, പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 300 പേ​ർ പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് നാ​ലി​ന് ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​വും. നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കാ​ൻ 18 കൗ​ണ്ട​റു​ക​ളും ര​ണ്ട ഹെ​ൽ​പ് ഡ​സ്കും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ച്ച​ക്ക് ഒ​രു മ​ണി മു​ത​ൽ നി​വേ​ദ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങും. വൈ​കീ​ട്ട് മൂ​ന്നി​ന് മേ​മു​ണ്ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ലാ​ണ് ന​വ​കേ​ര​ള സ​ദ​സ്സ്.

ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ എ​ൽ.​ഇ.​ഡി വാ​ളി​ലൂ​ടെ പ​രി​പാ​ടി ത​ത്സ​മ​യം പ്ര​ദ​ർ​ശി​പ്പി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ക്കാ​ൻ 20 കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഇ​തി​നാ​യി അ​ഞ്ച് ക്ലാ​സ് മു​റി​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ 10 മു​ത​ൽ കൗ​ണ്ട​റി​ലെ​ത്തി പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാം. വ​യോ​ജ​ന​ങ്ങ​ൾ, സ്ത്രീ​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മ​റ്റ് പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കാ​യി പ്ര​ത്യേ​കം കൗ​ണ്ട​റു​ക​ൾ ഉ​ണ്ടാ​കും.

കൗ​ണ്ട​റു​ക​ളി​ൽ എ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് ട്രോ​ളി സൗ​ക​ര്യ​വും ല​ഭി​ക്കും. മെ​ഡി​ക്ക​ൽ സൗ​ക​ര്യം, കു​ടി​വെ​ള്ള സൗ​ക​ര്യം എ​ന്നി​വ​യും സ്ഥ​ല​ത്ത് ല​ഭ്യ​മാ​യി​രി​ക്കും. വൈ​കീ​ട്ട് ഗാ​ന​സ​ദ​സ്സ്, ക​ള​രി​പ്പ​യ​റ്റ്, തി​രു​വാ​തി​ര, ഒ​പ്പ​ന ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മു​ൻ മ​ന്ത്രി സി.​കെ. നാ​ണു, നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രാ​യ ഡി.​ഡി.​ഇ സി. ​മ​നോ​ജ് കു​മാ​ർ, ജി​ല്ല എം​േ​പ്ലാ​യ്മെ​ന്റ് ഓ​ഫി​സ​ർ പി. ​രാ​ജീ​വ​ൻ, അ​സി. ര​ജി​സ്ട്രാ​ർ പി. ​ഷി​ജു, വി.​ആ​ർ. അ​പ​ർ​ണ, കെ.​കെ. ദി​നേ​ശ​ൻ, ടി.​പി. ഗോ​പാ​ല​ൻ, പി. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വ​ട​ക​ര: ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. വ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ൽ നാ​രാ​യ​ണ ന​ഗ​രം മു​ത​ൽ പു​തു​പ്പ​ണം പാ​ല​യാ​ട്ടു​ന​ട വ​രെ ദേ​ശീ​യ പാ​ത​യോ​ര​ത്ത് ന​വ​കേ​ര​ള സ​ദ​സ്സി​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​ണം. കൃ​ഷ്ണ​കൃ​പ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​നു സ​മീ​പം സ്വ​കാ​ര്യ സ്ഥ​ല​ത്തും സ്നേ​ക്ക് ആ​ൻ​ഡ് ലേ​ഡ​ർ പാ​ർ​ക്കി​നു സ​മീ​പ​വും പാ​ർ​ക്കി​ങ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മേ​മു​ണ്ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യി പ​ക​ൽ ര​ണ്ട​ര മു​ത​ൽ മേ​മു​ണ്ട കോ​ട്ട​പ്പ​ള്ളി തീ​ക്കു​നി റോ​ഡി​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം. സ​ദ​സ്സി​ലേ​ക്ക് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ താ​ഴെ പ​റ​യും​പ്ര​കാ​രം പാ​ർ​ക്ക് ചെ​യ്യ​ണം.

കു​റ്റ്യാ​ടി, വേ​ളം, ആ​യ​ഞ്ചേ​രി, കു​ന്നു​മ്മ​ൽ, പു​റ​മേ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു വ​രു​ന്ന ബ​സു​ക​ളും കോ​ട്ട​പ്പ​ള്ളി​യി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും വ​ട​ക​ര കാ​വി​ൽ തീ​ക്കു​നി റോ​ഡി​ൽ മീ​ങ്ക​ണ്ടി ബ​സ് സ്റ്റോ​പ്പി​ൽ​നി​ന്നു കി​ഴ​ക്കോ​ട്ട് റോ​ഡി​ന്റെ തെ​ക്ക് ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്യ​ണം.

ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മീ​ങ്ക​ണ്ടി പാ​റ, ഡ്രൈ​വി​ങ് ടെ​സ്റ്റ് ഗ്രൗ​ണ്ട്, ചെ​മ്മ​ര​ത്തൂ​ർ ടൗ​ണി​നു സ​മീ​പം കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള ക്വാ​റി, അ​തി​ന് തൊ​ട്ട് തെ​ക്കു​ഭാ​ഗ​ത്തു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ണി​യൂ​ർ, പ​തി​യാ​ര​ക്ക​ര, പാ​ല​യാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ (ബ​സ് കീ​ഴ​ലി​ൽ​നി​ന്നു മീ​ങ്ക​ണ്ടി​യി​ലേ​ക്കു​ള്ള റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം) നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കീ​ഴ​ലി​ൽ​നി​ന്നു കു​ന്നോ​ത്ത് പാ​റ​യി​ലെ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം.

ചെ​ര​ണ്ട​ത്തൂ​ർ, എ​ള​മ്പി​ലാ​ട് മ​ന്ത​ര​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തോ​ട​ന്നൂ​ർ വ​ഴി ചെ​മ്മ​ര​ത്തൂ​രി​ൽ എ​ത്തി കാ​വി​ൽ തീ​ക്കു​നി റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ൾ പ്ര​ധാ​ന വേ​ദി​ക്ക് തൊ​ട്ട് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള റോ​ഡി​ലൂ​ടെ പോ​യി മ​ദ്റ​സ​ക്കു സ​മീ​പം ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം.

Tags:    
News Summary - Navakerala sadass- Preparations have been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.