കണ്ണൂർ: ആർ.എം.പി യു.ഡി.എഫിന്‍റെ ഭാഗമാകില്ലെന്ന് വടകരയിലെ യു.ഡി.എഫ് പിന്തുണയുള്ള സ്ഥാനാർഥി കെ.കെ രമ. ഞങ്ങൾ മുന്നണി അല്ലല്ലോ. അത് കെ.പി.സി.സി പ്രസിഡന്‍റ്് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. അവർ പുറത്തുനിന്നുള്ള നിരുപാധികമായ പിന്തുണയാണ് നൽകിയത്. രണ്ടും രണ്ടും രാഷ്ട്രീയമാണ്. ആർ.എം.പി ഐ ദേശീയ പാർട്ടിയാണ്. അത് അങ്ങനെത്തന്നെയാണ് ഇനിയും മുന്നോട്ടുപോകുകയെന്നും കെ.കെ രമ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ആർ.എം.പിക്ക് കഴിഞ്ഞിട്ടുണ്ട്. വലിയ രീതിയിൽ പോളിങ് നടന്നിട്ടുണ്ട്. സാധാരണ വോട്ട് ചെയ്യാൻ എത്താവർ പോലും വോട്ട് ചെയ്യാനെത്തി. നല്ല പ്രതീക്ഷയുണ്ടെന്നും കെ.കെ രമ പറഞ്ഞു. സി.പി.എമ്മിന്‍റെ വോട്ടുകൾ കിട്ടിയിട്ടുണ്ട്. പാർട്ടി അറിയേണ്ട, എന്നാൽ രമക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് പലരും വിളിച്ചു പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രത്യേകിച്ചും സ്ത്രീ വോട്ടർമാരുടെ ഉള്ളിൽ വിദ്വേഷമുണ്ട്.
യു.ഡി.എഫിന്‍റെ ഭാഗത്ത് നിന്ന് ശക്തമായ പിന്തുണ ഉണ്ടായിരുന്നു. പിണറായി എന്ന ഏകാധിപതിക്കെതിരെയുളള വിധിയെഴുത്തായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ഇടതുസർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതൊന്നും പിണറായി സർക്കാരിൽ നിന്നും ലഭിച്ചില്ലെന്നും കെ.കെ രമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.