വടകര: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി തെരുവു നായ്ക്കളുടെ ആക്രമണം തുടര്‍ക്കഥയാവുമ്പോഴും അധികൃതരുടെ ഭാഗത്ത് നിഷ്ക്രിയത്വം തുടരുന്നു. തെരുവുനായ്ക്കളുടെ കടിയേറ്റാല്‍ നല്‍കാറുള്ള പ്രതിരോധ മരുന്നുപോലും വടകര ജില്ല ഗവ. ആശുപത്രിയിലില്ല.
നിലവില്‍ താലൂക്കിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ല ആശുപത്രിയെന്ന നിലക്ക് വടകരയിെലത്തിയാല്, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോകേണ്ട അവസ്ഥയാണുള്ളത്.
ഗ്രാമ, നഗര വ്യത്യാസമില്ലാതെ തെരുവുനായ്ക്കള്‍ പെറ്റുപെരുകുകയാണ്. ഇതോടെ, രാപ്പകലെന്നില്ലാതെ തെരുവുനായ് ശല്യം രൂക്ഷമായിരിക്കുകയാണ്.
വാഹനത്തിലോ കാല്‍നടയായോ യാത്രചെയ്യാന്‍ കഴിയാത്ത രീതിയില്‍ നഗരം തെരുവുനായ്ക്കള്‍ െെകയടക്കിയിരിക്കുകയാണ്. പുലര്‍കാലത്തും സന്ധ്യകഴിഞ്ഞാലും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തെരുവുനായ്ക്കള്‍ ചാടിവീണ് വാഹനയാത്രക്കാര്‍ക്ക് അപകടമുണ്ടാകുന്നത് നിത്യസംഭവമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മണിയൂര്‍ പഞ്ചായത്തിലെ 18 പേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ഇവരെ വടകര ജില്ല ആശുപത്രിയിെലത്തിച്ചപ്പോഴാണ് മരുന്നില്ലെന്നറിയുന്നത്. കഴിഞ്ഞ ആഴ്ച വടകര താഴെ അങ്ങാടി മുകച്ചേരി ഭാഗത്തുനിന്ന് നായ്ക്കളുടെ കടിയേറ്റവരെ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയാണ് ചെയ്തത്.
ഒരുമാസത്തിലേറെയായി പേവിഷ ബാധക്കെതിരെയുള്ള കുത്തിവെപ്പ് വടകരയില്‍ നടക്കുന്നില്ല. കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ഫണ്ടുകള്‍ ഉപയോഗിച്ച് വികസനവിപ്ലവം ആഘോഷിക്കുന്ന ജില്ല ആശുപത്രിയിലാണീ ദുരവസ്ഥ.
കഴിഞ്ഞ ഇടതുസര്‍ക്കാറിെൻറ കാലത്താണ് വടകര താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയര്‍ത്തിയത്. എന്നാല്‍, ആവശ്യത്തിനു സൗകര്യങ്ങളോ മരുന്നുകളോ ഡോക്ടര്‍മാരോ ഇവിടെ ഇല്ലാത്തത് സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. തെരുവുനായ്ശല്യം പരിഹരിക്കണമെന്ന ആവശ്യമുയരുമ്പോള്‍ വടകര നഗരസഭയും സമീപ പഞ്ചായത്ത് അധികാരികളുമെല്ലാം െകെമലര്ത്തുകയാണ്.
വന്ധ്യംകരണം നടത്തി നായ്ക്കളുടെ പെരുപ്പം തടയണമെന്നാണ് പൊതുവായ ആവശ്യം. ഇതിനായി എ.ബി.സി സെൻറര്‍ തുടങ്ങണമെന്ന ആവശ്യത്തിനുതന്നെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.