മയക്കുമരുന്ന് കേസിലെ പ്രതി പൊലീസ് ഉദ്യോഗസ്ഥന്റെ വിരൽ കടിച്ചുപരിക്കേൽപിച്ചു

വ​ട​ക​ര: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന പ്ര​തി പൊ​ലീ​സു​കാ​ര​ന്റെ വി​ര​ൽ ക​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ച്ചു. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യ ലി​നീ​ഷി​ന്റെ പെ​രു​വി​ര​ലാ​ണ് പ്ര​തി ക​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ച്ച​ത്. വ​ട​ക​ര എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12.10ഓ​ടെ​യാ​ണ് സം​ഭ​വം.

പ്ര​തി ഫാ​യി​സ് മു​ഹ​മ്മ​ദാ​ണ് പൊ​ലീ​സു​കാ​ര​നെ ക​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ച്ച​ത്. ന​ട​ക്കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​ൻ.​ഡി.​പി.​എ​സ് കേ​സി​ലു​ൾ​പ്പെ​ട്ട പ്ര​തി​ക​ളാ​യ ജാ​ഫ​ർ സി​ദ്ദീ​ഖ്, ഫാ​യി​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട് സ​ബ്ജ​യി​ലി​ൽ​നി​ന്ന് മൂ​ന്നു സി​വി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കോ​ട​തി​യി​ലെ​ത്തി​യ​ത്.

കോ​ട​തി​യി​ലെ​ത്തി​യ ഫാ​യി​സ് തു​ട​ർ​ച്ച​യാ​യി ശു​ചി​മു​റി​യി​ലേ​ക്കു പോ​യ​ത് പൊ​ലീ​സ് വി​ല​ക്കി​യ​തോ​ടെ പ്ര​തി ക​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. കൈ​വി​ര​ലി​നു പ​രി​ക്കേ​റ്റ പൊ​ലീ​സു​കാ​ര​ൻ വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​ന്റെ കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ന് വ​ട​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്തു.

പൊലീസിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ

ശ​ര​ത് രാ​ജ്   മൊ​യ്തീ​ൻ കോ​യ

കോ​ഴി​ക്കോ​ട്: രാ​ത്രി പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ​വെ​സ്റ്റ്ഹി​ൽ സ്വ​ദേ​ശി​ക​ളാ​യ നെ​ല്ലി​പ്പു​നം​വ​യ​ലി​ൽ ശ​ര​ത് രാ​ജ് (33), ശാ​ന്തി​ന​ഗ​ർ കോ​ള​നി​യി​ലെ പ​ഴ​യ വീ​ട്ടി​ൽ മൊ​യ്തീ​ൻ കോ​യ (29) എ​ന്നി​വ​രെ​യാ​ണ് ന​ട​ക്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി അ​ശോ​ക​പു​ര​ത്തു​നി​ന്നാ​ണ് ഇ​രു​വ​രും പൊ​ലീ​സി​​നെ ആ​ക്ര​മി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ലു​ള്ള ഇ​വ​രു​​ടെ അ​ടു​ത്തേ​ക്ക് പൊ​ലീ​സ് വ​ന്ന​തോ​​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The accused in the drug case bitten the police officer's finger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.