വടകര: പുതിയ ബസ് സ്റ്റാൻഡിലെ ആറു ലോട്ടറി കടകളിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൂടരഞ്ഞി സ്വദേശി കൊന്നത്താംതൊടി ബിനോയിയെയാണ് (35) വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
എൻ.പി. ബാലഗോപാലെൻറ കേരള ലോട്ടറി സ്റ്റാളിൽനിന്ന് 5000 രൂപ, പി.കെ ലോട്ടറിയുടെ രണ്ടു കടകളിൽനിന്ന് 7000 രൂപ, സൗഭാഗ്യ ലോട്ടറി -6000 രൂപ, മണിയുടെ ലോട്ടറി കടയിൽനിന്ന് 5800 രൂപയുമാണ് മോഷണം പോയത്.
സ്റ്റാൻഡിലെ ലോട്ടറി കടകളുടെ ഷട്ടറിെൻറ പൂട്ടുതകർത്ത് പണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
വടകര എസ്.ഐ നിജീഷിെൻറ നേതൃത്വത്തിൽ തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ ഷിനിൽ, പി.ഒ. അനീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.