representational image

ട്രെയിനിൽ കടത്തിയ 30 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി

വടകര: ആർ.പി.എഫും എക്സൈസും സംയുക്തമായി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ട്രെയിനിൽ കടത്തിയ 30 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി. ബുധനാഴ്ച ഉച്ചക്ക് 1.45ഓടെ മംഗലാപുരം-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് പിൻഭാഗത്തെ ജനറൽ കമ്പാർട്മെന്റിൽ സീറ്റിനടിയിൽ ഒളിപ്പിച്ചുവെച്ച നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്.

ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന ഉൽപന്നങ്ങളുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രതിയെ കണ്ടെത്താനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിശോധനക്ക് എക്സൈസ് ഇൻസ്‌പെക്ടർ കെ.വി. മുരളി, പ്രിവന്റിവ് ഓഫിസർ സോമസുന്ദരം, ആർ.പി.എഫ്.എ എസ്.ഐ കെ.പി. ബിനീഷ്, എക്സൈസ് സി.ഇ.ഒമാരായ മുസ്‌ബിൻ, വിജേഷ്, ഡ്രൈവർ ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - tobacco products smuggled in the train were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.