വടകര: പുതുപ്പണം ജില്ല പൊലീസ് മേധാവിയുടെ ഓഫിസിന് സമീപം ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ മുകളിൽ മരം വീണു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. മരം വീണ് ലോറിയുടെ ഗ്ലാസ് തകർന്നു.
ഡ്രൈവർ അപകടം കൂടാതെ രക്ഷപ്പെട്ടു. ലോറിക്ക് പിന്നാലെ മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരും പൊലീസും മരം മുറിച്ചുമാറ്റുകയുണ്ടായി. ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
പകൽസമയമായതിനാൽ ദേശീയപാതയിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുമ്പോൾ നടന്ന സംഭവത്തിൽ ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്. കഴിഞ്ഞദിവസം ദേശീയപാതയിൽ ഇപ്പോൾ മരം വീണതിന് ഏതാനും മീറ്ററുകൾക്കടുത്ത് മരം ബൈക്കിന് മുകളിൽ വീണ് യാത്രക്കാരൻ അരമണിക്കൂറോളമാണ് ദേശീയപാതയിൽ കിടന്നത്. ഇതുവഴി വന്ന മലപ്പുറം സ്വദേശികൾ ആശുപത്രിയിൽ എത്തിച്ചതിനാൽ യുവാവിന് ജീവൻ തിരിച്ചുകിട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.