വ​ട​ക​ര റ​വ​ന്യൂ ട​വ​ർ ശി​ലാ​സ്ഥാ​പ​ന​ത്തി​ലൊ​തു​ങ്ങി; താ​ലൂ​ക്ക് ഓ​ഫി​സ് പ​രാ​ധീ​ന​ത​ക​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു

വ​ട​ക​ര: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ലേ​ക്ക് മാ​റ്റാ​ൻ വ​ട​ക​ര​യി​ൽ നി​ർ​മി​ക്കു​ന്ന റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണം ശി​ലാ​ഫ​ല​ക​ത്തി​ലൊ​തു​ങ്ങി. റ​വ​ന്യൂ ട​വ​റി​ന്റെ ശി​ലാ​സ്ഥാ​പ​നം ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണം വൈ​കു​ന്ന​ത് താ​ലൂ​ക്ക് ഓ​ഫി​സി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ​യാ​ണ് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. തീ​വെ​ച്ച് ന​ശി​പ്പി​ച്ച താ​ലൂ​ക്ക് ഓ​ഫി​സ് നി​ല​വി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. താ​ൽ​ക്കാ​ലി​ക​മാ​യി സൈ​ക്ലോ​ൺ ഷെ​ൽ​ട്ട​റി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം അ​വ​ഗ​ണി​ക്ക​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണ്.

സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന്റെ മു​ക​ൾ​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫി​സി​ൽ എ​ത്തി​പ്പെ​ടാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്. റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ബ്ട്ര​ഷ​റി പൊ​ളി​ച്ച് മാ​റ്റി എ​ടോ​ടി​യി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ര​ണ്ട് ഓ​ഫി​സു​ക​ൾ​ക്കും വാ​ട​ക​യി​ന​ത്തി​ൽ മാ​സം തോ​റും വ​ൻ​തു​ക ചെ​ല​വാ​കു​ന്നു​ണ്ട്. താ​ലൂ​ക്ക് ഓ​ഫി​സ് പ​രി​സ​ര​ത്ത് 63 സെ​ന്റ് സ്ഥ​ല​ത്ത് കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 20 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. നാ​ലു നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ 11 സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ സ​ജ്ജ​മാ​ക്കാ​നാ​ണ് പ​ദ്ധ​തി. സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല.

സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ്, സ​ബ് ട്ര​ഷ​റി, ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫി​സ്, ന​ട​ക്കു​താ​ഴ വി​ല്ലേ​ജ് ഓ​ഫി​സ്, ചൈ​ൽ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് ഓ​ഫി​സ്, റ​വ​ന്യു റി​ക്ക​വ​റി, ലീ​ഗ​ൽ മെ​ട്രോ​ള​ജി, സ്‌​പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ(​ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ), റീ​സ​ർ​വേ തു​ട​ങ്ങി​യ പ്ര​ധാ​ന ഓ​ഫി​സു​ക​ളാ​ണ് റ​വ​ന്യു ട​വ​റി​ലേ​ക്ക് മാ​റ്റാ​ൻ പ​ദ്ധ​തി​യു​ള്ള​ത്. പ​ല ഓ​ഫി​സു​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags:    
News Summary - Vadakara Revenue Tower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.