വടകര: തിമിർത്ത് പെയ്ത മഴയിൽ വടകരയിൽ കടകളിൽ വെള്ളം കയറി വ്യാപാരികൾക്ക് ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം. പുതിയ സ്റ്റാൻഡിനും പരിസരത്തുമുള്ള 300ലധികം കടകളിലാണ് ശനിയാഴ്ച വെള്ളം കയറിയത്. കടകളുടെ അകത്ത് പകുതി ഭാഗം വരെ വെള്ളം കയറി. കടകൾക്കകത്ത് ചളി അടക്കം ഒലിച്ചിറങ്ങിയതിനാൽ നിലത്ത് സൂക്ഷിച്ച സാധനങ്ങൾ മിക്കതും ഉപയോഗ ശൂന്യമായി. മൊബൈൽ ഷോപ്പുകളിൽ നിരവധി ഫോണുകളാണ് നശിച്ചത്.
വെള്ളം പൂർണമായും താഴാത്തതിനാൽ ചില കടകൾ തുറന്ന് നാശ നഷ്ടത്തിെൻറ കണക്കെടുക്കാൻ വ്യാപാരികൾക്ക് കഴിഞ്ഞിട്ടില്ല. വസ്ത്ര വ്യാപാര സ്ഥാപനങ്ങൾക്കാണ് കനത്ത നഷ്ടമുണ്ടായത്.
വെള്ളവും ചളിയും കയറി ഉപയോഗ ശൂന്യമായ വസ്ത്രങ്ങളടക്കമുള്ള സാധനങ്ങൾ കടകളിൽ കൂട്ടിയിട്ടിരിക്കുകയാണ്. സൗമ്യ വസ്ത്രാലയം 45 ലക്ഷം, യാമി കലക്ഷൻസ് 20 ലക്ഷം, റോയൽ പ്ലംബിങ് അഞ്ചു ലക്ഷം, ഫാക് ഡ്രിങ്സ് രണ്ടു ലക്ഷം, ഡെമാർട്ട് മൂന്നു ലക്ഷം, രൂപ ബേക്കറി രണ്ടു ലക്ഷം, ഡെൽ മൺ രണ്ടു ലക്ഷം, ശ്രീ പദം രണ്ടു ലക്ഷം, സിറ്റി സെൻറർ രണ്ടുലക്ഷം,ശ്രീമണി ബിൽഡിങ്ങ് 20 ലക്ഷം, സിറ്റി സെൻറർ 20 ലക്ഷം, അൽമ ബിൽഡിങ്ങ് മൂന്നു ലക്ഷം, ജാനകി ബിൽഡിങ് മൂന്ന് ലക്ഷം, മനോഹർ ബിൽഡിങ്ങ് മൂന്നു ലക്ഷം, ഡെൽമ രണ്ടു ലക്ഷം, സഹ ഗാർമൻസ് അഞ്ചു ലക്ഷം, സംഗീത് ട്രെഡേഴ്സിൽ 300 ചാക്ക് അരി എന്നിങ്ങനെയാണ് നഷ്ടം സംഭവിച്ചവരുടെ പ്രാഥമിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.