കോഴിക്കോട്: ജില്ലയിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് 3274 വോട്ടുയന്ത്രങ്ങൾ സജ്ജമാക്കി. കോർപറേഷന്, ബ്ലോക്ക്, നഗരസഭ എന്നിവിടങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് പോളിങ് സ്റ്റേഷനുകളിലേക്ക് വിതരണം.
മുനിസിപ്പല്‍ സെക്രട്ടറിമാരും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും വോട്ടുയന്ത്രങ്ങൾ നഗരസഭ, ബ്ലോക്ക്, മുനിസിപ്പാലിറ്റി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. പൊലീസ് അകമ്പടിയോടെയാണ് വോട്ടുയന്ത്രങ്ങൾ സ്ട്രോങ് റൂമുകളില്‍ എത്തിക്കുക. തെരഞ്ഞെടുപ്പിെൻറ തലേദിവസം പോളിങ് ബൂത്തുകളില്‍ ഇവ വിതരണം ചെയ്യും.
കോർപറേഷന് പരിധിയില്‍ 398 വോട്ടുയന്ത്രങ്ങൾ, കൊയിലാണ്ടി നഗരസഭ 51, വടകര 54, പയ്യോളി 37, രാമനാട്ടുകര 31, കൊടുവള്ളി 36, മുക്കം 33, ഫറോക്ക് 38 വീതവും വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 160, തൂണേരി 244, കുന്നുമ്മല്‍ 220, തോടന്നൂര്‍ 171, മേലടി 96, പേരാമ്പ്ര 226, ബാലുശ്ശേരി 280, പന്തലായനി 179, ചേളന്നൂര്‍ 224, കൊടുവള്ളി 337, കുന്ദമംഗലം 352, കോഴിക്കോട് 107 വീതവും വോട്ടുയന്ത്രങ്ങളാണ് വിതരണം ചെയ്യുക. ജില്ലയില്‍ ആകെ 2987 പോളിങ് ബൂത്തുകളാണുള്ളത്.
തിരിച്ചറിയല്‍ രേഖകള്‍ കരുതണം
കോഴിക്കോട്: പോളിങ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകന് പ്രവേശിക്കുമ്പോഴും പ്രിസൈഡിങ് ഓഫിസറുടെയോ പോളിങ് ഓഫിസറുടെയോ മുമ്പാകെ കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖയോ അല്ലെങ്കില്‍ സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷന് നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പോ ഹാജരാക്കേണ്ടതാണ്.
അല്ലെങ്കിൽ പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റ്, ദേശസാത്കൃത ബാങ്കില്‍നിന്ന് തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിനു മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.