കോഴിക്കോട്: ജെ.സി.ഐ കാലിക്കറ്റ് സിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'എന്റെ ഭൂമി' പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിന് തുടക്കം കുറിച്ചു. ജൂൺ അഞ്ചിന് രാവിലെ കോഴിക്കോട് ബീച്ചിൽ ആരംഭിച്ച പരിപാടിയിൽ ജെ.സി.ഐ അംഗങ്ങൾ പങ്കെടുക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ജെ.സി.ഐയുടെ ക്ലീൻ ഇന്ത്യ യജ്ഞത്തിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ ഒരു പ്രത്യേക ഏരിയ തിരഞ്ഞെടുത്ത് എല്ലാ മാസവും വൃത്തിയാക്കാറുണ്ടായിരുന്നു.
കോഴിക്കോട് കോർപ്പറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്, ജെ.സി.ഐ യുടെ മുൻ നാഷണൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് അഫ്സൽ ബാബു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കോഴിക്കോട് കോർപറേഷൻ വാർഡ് കൗൺസിലർ അനുരാധ തായാട്ട് തൈകളുടെ വിതരണം ജെ.സി.ഐ യുടെ സോൺ ഓഫീസർ സലൂജ അഫ്സലിനു നൽകി ഉദ്ഘാടനം ചെയ്തു. 'എന്റെ മരം' പദ്ധതിയിലേക്കുള്ള ഫലവൃക്ഷതൈകളും പരിപാടിയിൽ വിതരണം ചെയ്തു.
ജെ.സി.ഐ കാലിക്കറ്റ് സിറ്റി പ്രസിഡന്‍റ് സുബിൻ സി ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊജക്റ്റ് കോർഡിനേറ്റർ ദിജുലാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.