കോഴിക്കോട് ബീച്ചിൽ നടക്കുന്ന വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ , മൈ ജി സി.എം.ഡി എ.കെ ഷാജിക്ക് നൽകി പ്രകാശനം ചെയ്യുന്നു

വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ് ലോഗോ പ്രകാശനം

കോഴിക്കോട്: 2023 ഫെബ്രുവരി 23 മുതല്‍ 27 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ് ലോഗോ പുറത്തിറക്കി. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, മൈ ജി സി.എം.ഡി എ.കെ ഷാജിക്ക് ലോഗോ കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ഇന്റര്‍നാഷണല്‍ ഫൂട്ട് വോളി ഫെഡറേഷന്റെയും ഏഷ്യന്‍ ഫൂട്ട് വോളി ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഫൂട്ട് വോളി ഫെഡറേഷന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. അമേരിക്ക, ജര്‍മ്മനി, ബ്രസീല്‍ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള പുരുഷ-വനിതാ മത്സരാര്‍ത്ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കും. 

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അധ്യക്ഷത വഹിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ടി.എം അബ്ദുറഹിമാന്‍, സംഘാടകസമിതി ട്രഷറര്‍ കെ.വി അബ്ദുല്‍ മജീദ്, ഡോ. അബ്ദുൽ നാസർ, എം മുജീബ് റഹ്മാൻ , ബാബു പാലക്കണ്ടി എന്നിവർ സംസാരിച്ചു. ഫൂട്ട് വോളി അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി എ.കെ മുഹമ്മദ് അഷറഫ് സ്വാഗതവും കോര്‍ഡിനേറ്റര്‍ അബ്ദുല്ല മാളിയേക്കല്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - World Foot Volley Championship Logo Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.