കുന്ദമംഗലം: വരിയട്ട്യാക്ക്-ചാത്തൻകാവ് റോഡിൽ ചാത്തൻകാവ് ക്രഷറിന് സമീപം കലുങ്കിന് കൈവരിയില്ലാത്തതിനാൽ ഇവിടെ തുടർച്ചയായി അപകടങ്ങളുണ്ടാകുന്നു. നേരത്തേ റോഡ് പണിയുടെ ഭാഗമായി ഇവിടെ ഉണ്ടായിരുന്ന കൈവരി പൊളിച്ചുനീക്കുകയായിരുന്നു. എന്നാൽ, റോഡ് പണിക്ക് ശേഷം റോഡിന്റെ ഇരു ഭാഗത്തുമുള്ള കൈവരികൾ പുനഃസ്ഥാപിച്ചില്ല. ഇവിടെ സൂചന ബോർഡുമില്ല. റോഡിൽ ഇറക്കമുള്ള സ്ഥലമായതിനാൽ വാഹനങ്ങൾ വേഗത്തിൽ വരുന്നത് അപകടസാധ്യത കൂട്ടുന്നു. ആഴ്ചകൾക്ക് മുമ്പാണ് ഓട്ടോ കലുങ്കിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റത്. മറ്റൊരു അപകടത്തിൽ ഗുഡ്സ് ഓട്ടോക്കാരനും സാരമായി പരിക്കേറ്റിരുന്നു.
പി.ഡബ്ല്യു.ഡിയുടെ കീഴിലുള്ള റോഡായതിനാൽ അവരെ വിളിച്ച് കലുങ്കിന് കൈവരികൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടപ്പോൾ റോഡ് പണിയുടെ കരാറെടുത്ത കമ്പനിയാണ് കൈവരി സ്ഥാപിക്കേണ്ടത് എന്നാണ് അവർ പറഞ്ഞതെന്ന് സ്ഥലത്തെ വാർഡ് മെംബർ സി.എം. ബൈജു പറഞ്ഞു. എന്നാൽ, കരാറുകരോട് സംസാരിച്ചപ്പോൾ, എസ്റ്റിമേറ്റിൽ കൈവരി സ്ഥാപിക്കാനുള്ള കരാറില്ല എന്നാണ് മറുപടി. കലുങ്കിന് എത്രയും വേഗം കൈവരികൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.