കോഴിക്കോട്: വിൽപനക്കായി കൊണ്ടുവന്ന 25.62 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. നടക്കാവ് വണ്ടിപ്പേട്ടക്ക് സമീപത്തുനിന്നാണ് വെള്ളയിൽ സ്വദേശിയായ മാളിയേക്കൽ എസ്.കെ. മുഹമ്മദ് ഷമ്മാസിനെ (23) സിറ്റി നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും നടക്കാവ് എസ്.ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടിയത്. ബംഗളൂരുവിൽനിന്നാണ് എം.ഡി.എം.എ കൊണ്ടുവന്നത്. വിപണിയിൽ ഒരു ലക്ഷം രൂപ വില വരും. പിടിയിലായ ഷമ്മാസ് ലഹരി ഉപയോഗിക്കുന്നയാളാണ്. ആർഭാട ജീവിതം നയിക്കാനും ലഹരി ഉപയോഗിക്കാൻ പണം കണ്ടെത്താനുമാണ് വിൽപന നടത്തുന്നത്.
ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എസ്.ഐ കെ. അബ്ദുറഹ്മാൻ, കെ. അഖിലേഷ്, സുനോജ് കാരയിൽ, പി.കെ. സരുൺ കുമാർ, എം.കെ. ലതീഷ്, എൻ.കെ. ശ്രീശാന്ത്, എം. ഷിനോജ്, പി. അഭിജിത്ത്, ഇ.വി. അതുൽ, പി.കെ. ദിനീഷ്, കെ.എം. മുഹമ്മദ് മഷ്ഹൂർ, നടക്കാവ് സ്റ്റേഷനിലെ സി.പി.ഒമാരായ ജിത്തു, അജീഷ്, ഷിജിത്ത്, ഷാജിക്ക് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പിടിയിലായ ഷമ്മാസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് നടക്കാവ് ഇൻസ്പെക്ടർ പ്രജീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.