അവധിക്കാല അധ്യാപക സംഗമത്തിന് തുടക്കം

നിലമ്പൂർ: ഉപജില്ലയിലെ എൽ.പി വിഭാഗം അധ്യാപകർക്ക് അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി അധ്യാപക സംഗമം ആരംഭിച്ചു. നിലമ്പൂർ ബി.ആർ.സി, നിലമ്പൂർ ഗവ. യു.പി സ്കൂൾ, എടക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളായി എൽ.പി വിഭാഗത്തിൽ 610 അധ്യാപകർ സംഗമത്തിൽ പങ്കെടുക്കും. നിലമ്പൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ സൈജിമോൾ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബി.പി.സി എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ എം.പി. ഷീജ, മലപ്പുറം ഡയറ്റ് സീനിയർ ലെക്​ചറർ ഇ.കെ. നിഷ, പ്രധാനാധ്യാപകരായ ഐ. ശിവദാസൻ, ടി.ടി. അസ്മാബി, ബി.ആർ.സി ട്രെയിനർ ടി.പി. രമ‍്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.