ചുങ്കത്തറയിൽ വർക്കിങ് ഗ്രൂപ് യോഗം ചേർന്നു

എടക്കര: പതിനാലാം പഞ്ചവത്സര പദ്ധതി ഒന്നാംഘട്ട വാർഷിക പദ്ധതിയുടെ ഭാഗമായി ചുങ്കത്തറയിൽ ചേർന്ന വർക്കിങ് ഗ്രൂപ് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നജ്മുന്നിസ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. 14 മേഖലകളാക്കി വർക്കിങ് ഗ്രൂപ്പുകൾ പ്രത്യേകം തിരിച്ച് 2022-23 വർഷത്തിൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുകയും പൊതു അവതരണം നടത്തുകയും ചെയ്തു. പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, ഇംപ്ലിമെന്റിങ് ഓഫിസർമാർ, വർക്കിങ് ഗ്രൂപ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.പി. രാഘവൻ സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ടി.പി. റീന നന്ദിയും പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.