ജലനടത്തവുമായി ജനപ്രതിനിധികൾ

കരുവാരകുണ്ട്: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയിൽ പുഴയുടെ അവസ്ഥ നേരിൽ കാണാൻ ജലനടത്തത്തിനിറങ്ങി കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘവും. ഒലിപ്പുഴയിൽ കൽക്കുണ്ട് മാമ്പറ്റയിലാണ് പ്രസിഡന്റ് വി.എസ്. പൊന്നമ്മയുടെ നേതൃത്വത്തിൽ ജലഗുണനിലവാര പരിശോധന നടത്തിയത്. പുഴയിലെ മാലിന്യം നീക്കം ചെയ്തു. പുഴസംരക്ഷണത്തിനാവശ്യമായ പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. ഉമ്മർ, ഷീന ജിൽസ്, ഷീബ പള്ളിക്കുത്ത്, അംഗങ്ങളായ ടി.പി. അറമുഖൻ, ടി.പി. ഗിരീഷ്, കെ. സാജിത, പഞ്ചായത്ത് സെക്രട്ടറി കെ. സാനിർ, അസി. സെക്രട്ടറി അസീന എന്നിവർ നേതൃത്വം നൽകി. ഹരിതകർമസേന അംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ, ട്രോമാകെയർ വളന്‍റിയർമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. mn krkd puzha nadatham 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി കരുവാരകുണ്ടിൽ നടന്ന ജലനടത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.