നന്തനാർ സാഹിത്യ പുരസ്‌കാരം വിവേക് ചന്ദ്രന്

പെരിന്തൽമണ്ണ: വള്ളുവനാടൻ സാംസ്കാരിക വേദി ഏർപ്പെടുത്തിയ നന്തനാർ സാഹിത്യപുരസ്കാരം വിവേക് ചന്ദ്രന്‍റെ 'വന്യം' ചെറുകഥ സമാഹാരത്തിന്. പ്രമേയത്തിലും ആഖ്യാനത്തിലും ഭാഷയിലും പുലർത്തുന്ന കാലികതയും കഥന വൈഭവവും കൃതിയെ വേറിട്ട് നിർത്തുന്നതായി ജൂറി അംഗങ്ങളായ ഡോ. പി. ഗീത, ഡോ. എൻ.പി. വിജയകൃഷ്ണൻ, പി.എസ്. വിജയകുമാർ എന്നിവർ അഭിപ്രായപ്പെട്ടു. 15,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. മേയ് 27ന് അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്കൂളിൽ നന്തനാർ അനുസ്മരണ സമ്മേളനത്തിൽ നോവലിസ്റ്റ് ബെന്യാമിൻ പുരസ്കാരം സമ്മാനിക്കും. mpg pmna 6 vivek chandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.