സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്​സ് ചാമ്പ്യൻഷിപ്പിന് തുടക്കം

ആദ്യദിനം എറണാകുളം മുന്നിൽ തേഞ്ഞിപ്പലം: കേരള അത്​ലറ്റിക്‌സ് അസോസിയേഷൻ നടത്തുന്ന പ്രഥമ സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ തുടക്കമായി. ആദ്യദിനം 223 പോയന്റ് നേടി എറണാകുളം മുന്നിട്ട് നിൽക്കുന്നു. 23 സ്വർണവും 27 വെള്ളിയും 16 വെങ്കലവുമാണ് എറണാകുളത്തിന്​. 25 സ്വർണവും 18 വെള്ളിയും എട്ട് വെങ്കലവും നേടി 199 പോയന്റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. 150 പോയന്റുമായി തൃശൂർ മൂന്നാം സ്ഥാനത്തും 109 പോയന്റുമായി പാലക്കാടാണ് നാലാം സ്ഥാനത്ത്. ചാമ്പ്യൻഷിപ് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ജയരാജ് ഉദ്‌ഘാടനം ചെയ്തു. കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, ഡോ. പി.ഐ. ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.