നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയയാൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ

ആശുപത്രിയിൽ എത്തിച്ചയാൾ കടന്നുകളഞ്ഞു പെരിന്തല്‍മണ്ണ: നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയശേഷം കാണാതായ അഗളി സ്വദേശിയെ അബോധാവസ്ഥയിലായ നിലയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അട്ടപ്പാടി അഗളി പൊലീസ് സ്‌റ്റേഷന് സമീപം വാക്ക്യത്തൊടി അബ്ദുൽ ജലീലിനെയാണ് (42) തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 7.20ഓടെയാണ്​ മേലാറ്റൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ ആക്കപ്പറമ്പില്‍ റോഡരികില്‍ പരിക്കേറ്റുകിടക്കുകയായിരുന്നു എന്ന് പറഞ്ഞ്​ ഒരാള്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന്​ ഇയാൾ കടന്നുകളഞ്ഞു. ജലീലിന്റെ ഭാര്യയെ ഫോണില്‍ അറിയിച്ചശേഷമാണ് ഇയാൾ പോയത്. ആശുപത്രിയില്‍നിന്നുള്ള വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ മേലാറ്റൂര്‍, പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.