മൃതദേഹം തള്ളാൻ ആദ്യം തീരുമാനിച്ചത്​ ഓടായിക്കൽ കടവിൽ

നിലമ്പൂർ: നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിന്‍റെ മൃതദേഹ ഭാഗങ്ങൾ ആദ‍്യം മമ്പാട് ഓടായിക്കൽ കടവിൽ തള്ളാൻ ആസൂത്രണം ചെയ്തിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റിയതായി പ്രതികളുടെ മൊഴി. 20 കിലോമീറ്റർ അകലെയെങ്കിലും തള്ളാനാണ് മുഖ‍്യപ്രതി ഷൈബിൻ അഷ്​റഫ്​ പിന്നീട് തീരുമാനിച്ചത്​. ഓടായിക്കലിൽ റെഗുലേറ്ററർ കം ബ്രിഡ്ജുണ്ടായതിനാൽ ശരീര ഭാഗങ്ങൾ ഇവിടെ തങ്ങാൻ സാധ‍്യതയുണ്ടെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്​. തുടർന്നാണ്​ സീതിഹാജി പാലത്തിന് സമീപം തള്ളാൻ തീരുമാനിച്ചത്. ഇവിടെ പുഴ പരന്നൊഴുകുന്നതിനാലും മറ്റ്​ തടസ്സങ്ങൾ ഇല്ലെന്നതും കണക്കിലെടുത്താണിത്. ആസൂത്രിതമായാണ് കൊലയാളിസംഘം കൃത‍്യം നടത്തിയതും തെളിവുകൾ നശിപ്പിക്കാൻ നീക്കം നടത്തിയതും. രക്തക്കറയും മുടിയും ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസിന് ലഭിച്ചെങ്കിലും ശാസ്ത്രീയ പരിശോധനയിൽ ഇതെല്ലാം തെളിയണം. മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച കത്തിയും അറക്കവാളും വാങ്ങിയ കട കണ്ടെത്തിയെങ്കിലും ഇവ കണ്ടെടുക്കാനായിട്ടില്ല. മരക്കഷ്ണം വിറ്റ കച്ചവടക്കാരനെയും മരക്കുറ്റിയും പൊലീസ് കണ്ടെത്തിയെങ്കിലും മുട്ടി കണ്ടെടുക്കാനായിട്ടില്ല. Mpg Nbr Photo-3 Thelivedup -സീതിഹാജി പാലത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.