ഫഹീമിനെ ആദരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളം പ്രദേശത്തെ സംഗീത കൂട്ടായ്മയായ 'മെഹർജാൻ പാട്ട് കൂട്ടം' യുവ ഗായകൻ ഫഹീമിനെ ഉപഹാരം നൽകി ആദരിച്ചു. നിരവധി ഗാനങ്ങൾ ആലപിച്ച്​ ഈ കൊച്ചു ഗായകൻ ശ്രദ്ധ നേടിയിരുന്നു. ചങ്ങരംകുളത്ത് മെഹർജാൻ പാട്ട് കൂട്ടം സംഘടിപ്പിച്ച പരിപാടിയിൽ ഗായിക ഫാസില ബാനു ഫഹീമിന് ഉപഹാരം നൽകി. പഞ്ചായത്ത് അംഗങ്ങളായ സാദിഖ് നെച്ചിക്കൽ, മുസ്തഫ ചാലുപറമ്പിൽ, കേരള മീഡിയ പേഴ്സൻ യൂനിയൻ സംസ്ഥാന കോർ കമ്മിറ്റി അംഗം വി. സൈദ്, കബീർ മണാളത്ത്, മെഹർജൻ പാട്ട് കൂട്ടം സ്ഥാപകൻ ഫൈസൽ ആലുങ്ങൽ, ഫൈസൽ ഐനിചോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചങ്ങരംകുളം ഐനിചോട് സ്വദേശി കൊയാലിപറമ്പിൽ ലത്തീഫിന്റെ മകനാണ് ഫഹീം. ഫോട്ടാ യുവഗായകൻ ഫഹീമിന്​ 'മെഹർജാൻ പാട്ട് കൂട്ടം' ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.