അബ്ദുൽ ജലീലിന്റെ മരണം: മുഖ്യപ്രതിക്കായി കോടതി പരിസരത്തും വല വിരിച്ച്​ പൊലീസ്

പെരിന്തൽമണ്ണ: തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ മർദിച്ചതിനെത്തുടർന്ന്​ അഗളി സ്വദേശി അബ്ദുൽ ജലീൽ മരിച്ച സംഭവത്തിൽ മുഖ്യപ്രതിക്കായി വലവിരിച്ച് പൊലീസ്. പ്രതി പെരിന്തൽമണ്ണ കോടതിയിൽ കീഴടങ്ങുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോടതി വളപ്പിലും പരിസരത്തും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പൊലീസ് നിലയുറപ്പിച്ചിരുന്നു. ജലീലിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചയാളെയാണ് പൊലീസ് തേടുന്നത്. പ്രതിയുടെ പേരും വിവരങ്ങളും പൊലീസ് വ്യാഴാഴ്ച രാത്രി തന്നെ ശേഖരിച്ചിരുന്നു. ഉച്ചയോടെ ചിലരെ കസ്റ്റഡിയിൽ എടുത്ത ശേഷം ലഭിച്ച വിവരങ്ങളെ തുടർന്നാണ് കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. അജ്ഞാത കേന്ദ്രത്തിൽ നിന്ന് പലതവണയായി അബ്ദുൽ ജലീൽ ഭാര്യയെ വിളിക്കുന്നതും 16ന് പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെടുന്നതും തുടക്കത്തിലേ കുടുംബത്തിന് അപകടസൂചനയായി തോന്നിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.