'ഞങ്ങളും കൃഷിയിലേക്ക്' എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം

പൂക്കാട്ടിരി: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ എടയൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് ഓഫിസിന്​ സമീപത്തുള്ള തരിശുഭൂമിയിൽ എടയൂർ മുളക്‌ നട്ട്​ പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. വേലായുധൻ, ബ്ലോക്ക് അസി. ഡയറക്ടർ വിനോദ്, കൃഷിഭവൻ അസിസ്റ്റൻറുമാരായ പ്രഭുകുമാർ, റസിയ, പ്രിയ പ്രകാശ് എന്നിവർ സംബന്ധിച്ചു. കൃഷി ഓഫിസർ രജിന വാസുദേവൻ സ്വാഗതം പറഞ്ഞു. MP VNCY 2 Abd Hussain Thangl MLA.jpg 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ എടയൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം എടയൂർ മുളക്‌ നട്ട്​ പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.