വെളിയങ്കോട്: പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി വെളിയങ്കോട് സെന്ററിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. ജില്ല യു.ഡി.എഫ് കൺവീനർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ ശംസു കല്ലാട്ടേൽ, കെ.എം. അനന്തകൃഷ്ണൻ മാസ്റ്റർ, ഷമീർ ഇടിയാട്ടയിൽ, സി.കെ. പ്രഭാകരൻ, എൻ.പി. മൊയ്തുട്ടി ഹാജി, കെ.പി. മൊയ്തുണ്ണി, എൻ. രാജാറാം എന്നിവർ സംസാരിച്ചു. പൊന്നാനി: പൊന്നാനി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി 'വിനാശ വികസനത്തിന്റെ ഒന്നാം വാർഷികം' വിഷയത്തിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ വി. സൈദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് കടവനാട് അധ്യക്ഷത വഹിച്ചു. എം. അബ്ദുൽ ലത്തീഫ്, ഷബീർ ബിയ്യം, ബി. ഉമ്മർ കുട്ടി, ഗംഗാധരൻ എന്നിവർ സംസാരിച്ചു. എം.പി. നിഷാർ, പി.വി. ദർവേശ് അലി കാസിം, മനാഫ് കാവി, കെ. കേശവൻ, മുഹമ്മദ് ചാണ, ഫസലുറഹ്മാൻ, ഫർഹാൻ ബിയ്യം, ബക്കർ മൂസ തുടങ്ങിയവർ നേതൃത്വം നൽകി. MP PNN 5 വെളിയങ്കോട് സെന്ററിൽ നടന്ന സായാഹ്ന സദസ്സ് ജില്ല യു.ഡി.എഫ് കൺവീനർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.