ആശുപത്രി പരിസരത്തുനിന്ന്​ മോഷ്ടിച്ച കാർ ഉപേക്ഷിച്ചനിലയിൽ

വളാഞ്ചേരി: ടൗണിലെ സ്വകാര്യ അശുപത്രി പരിസരത്തുനിന്ന്​ കടത്തിക്കൊണ്ടുപോയ കാർ കണ്ടെത്തി. പട്ടാമ്പി റോഡിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കുട്ടിയുമായി എത്തിയ കാർ, മാറ്റിയിടാനെന്ന വ്യാജേന കടത്തിക്കൊണ്ടുപോകുകയായിരുന്നു. കാറിൽനിന്ന്​ ബന്ധുക്കൾ രോഗിയെ പരിശോധനക്ക്​ മാറ്റുന്നതിനിടെ യുവാവ് കാർ പാർക്കിങ് ഭാഗത്തേക്ക് മാറ്റിയിടാമെന്ന് പറയുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെ പള്ളിപ്പുറത്തുനിന്ന്​ രോഗിയുമായി എത്തിയവരുടെ കാറാണ് കൊണ്ടുപോയത്. പരിശോധനക്കുശേഷം രോഗിയുടെ ബന്ധുക്കൾ കാറെടുക്കാൻ ആശുപത്രി പാർക്കിങ്​ ഗ്രൗണ്ടിലെത്തിയപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ആശുപത്രി അധികൃതർ നിരീക്ഷണകാമറ പരിശോധിച്ചപ്പോൾ യുവാവ് കാർ കൊണ്ടുപോവുന്നത് ശ്രദ്ധയിൽപെടുകയും ചെയ്തിരുന്നു. കാറുടമ വളാഞ്ചേരി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തുകയും കൊപ്പം പുതിയ റോഡിൽ കടയുടെ സമീപത്തുനിന്ന്​ കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.