കോട്ടക്കൽ: ജനവാസമേഖലയായ ഒതുക്കുങ്ങൽ പഞ്ചായത്തിലെ പുത്തൂർ പ്രദേശത്ത് മലയിടിച്ച് മണ്ണെടുക്കുന്നത് നിർത്തിവെക്കാൻ ജിയോളജി വകുപ്പ് നിർദേശം. ആനോളിപറമ്പിൽ അപകടരമായ രീതിയിൽ ഭൂമാഫിയ മലയിടിക്കുന്നെന്ന പരാതിയിലാണ് നടപടി.
അളവിൽ കൂടുതൽ മണ്ണെടുക്കുന്നുണ്ടോയെന്നും പരാതിയിൽ തിങ്കളാഴ്ച പ്രദേശത്ത് പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി. കഴിഞ്ഞ മഴയിൽ നേരത്തെ മണ്ണെടുത്ത ഭാഗത്തുനിന്ന് വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം സംഭവിച്ചിരുന്നു. തുടർന്ന് വീട്ടുകാർ മാറി താമസിക്കുകയായിരുന്നു. അപകടവസ്ഥയിലുള്ള മണ്ണ് നീക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വീട്ടുടമ പിന്നീട് ജിയോളജി വകുപ്പിനെ സമീപിക്കുകയും ചെയ്തു. ഈ ഉത്തരവിന്റെ മറവിലാണ് വീണ്ടും മലയിടിക്കാനുള്ള ശ്രമമെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.