മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്​കരണ പരിപാടി

തിരൂരങ്ങാടി: പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാൻ തിരൂരങ്ങാടി താലൂക്ക് പരിധിയിലെ എല്ലാ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും ആയമാർക്കും സ്കൂൾ വാഹനത്തിന്‍റെ ചുമതലയുള്ള അധ്യാപകർക്കും മോട്ടോർ വാഹന വകുപ്പ്​ തിങ്കളാഴ്ച രാവിലെ പത്തിന്​ എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്​കരണ പരിപാടി സംഘടിപ്പിക്കും. ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് തിരൂരങ്ങാടി ജോയന്‍റ്​ ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.