നിലമ്പൂർ: സഹായി യുവജന സാംസ്കാരിക സംഘം മെഗാ രക്തദാന ക്യാമ്പും സൗജന‍്യ നേത്ര പരിശോധനയും സംഘടിപ്പിച്ചു. നൂറോളം യുവാക്കളാണ് രക്തം നൽകാൻ ക്യാമ്പിലെത്തിയത്. സൗജന്യ നേത്രപരിശോധന ക‍്യാമ്പിലും നിരവധി പേരെത്തി. രക്തം ആവശ‍്യമുള്ളവർക്ക് സഹായി ബ്ലഡ് ഡൊണേഷൻ ആപ് മൊബൈൽ വഴി ഏതൊരാൾക്കും ഡൗൺലോഡ് ചെയ്യാം. രക്തം നൽകാൻ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതും രക്തം ആവശ്യമുള്ളവർക്ക് വേണമെങ്കിൽ തിരയാവുന്നതുമാണ്. മലപ്പുറം ഡെപ്യൂട്ടി കലക്ടർ മെഹർലി ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ഷാജഹാൻ പായുംപാടം അധ്യക്ഷത വഹിച്ചു. സഹായി പ്രസിഡന്‍റ് ജരീർ ബാബു, തഹസിൽദാർ സിന്ധു, ജില്ല യൂത്ത് കോഓഡിനേറ്റർ ഉണ്ണികൃഷ്ണൻ, ഫാദർ ബിജു തുരുത്തേൽ, ഫജീഷ് എരഞ്ഞിക്കൽ, മുത്തു പാടികുന്ന്, സമീർ കൊട്ടപാള, ചീനി ചെറിയാപ്പു, റഫീഖ് കുന്നത്ത്പറമ്പിൽ, മുഹമ്മദ് ഇജാസ്, സംഷീർ പാത്തിപ്പാറ, ഉനൈസ് റെയിൽവേ, മുഹ്സിൻ ഏനാന്തി, സിദ്ദീഖ് ചന്തക്കുന്ന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.