ട്രെയിനുകൾ ഏകീകരിച്ച്‌ സമയക്രമീകരണം നടത്തണം -രാഹുൽ ഗാന്ധി

നിലമ്പൂർ: നിലമ്പൂരിൽനിന്ന് സംസ്ഥാന-അന്തർ സംസ്ഥാന യാത്രകൾക്ക് ട്രെയിനുകൾ ഏകീകരിച്ച്‌ സമയക്രമീകരണം നടത്തണമെന്നാവശ‍്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി ദക്ഷിണ ​െറയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു. നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് പോകുന്ന 06466 ട്രെയിനും ഷൊർണൂരിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന 06458 നമ്പർ ട്രെയിനും ഏകീകരിച്ച്​ നിലമ്പൂരിൽനിന്ന് യാത്ര ചെയ്യുന്നവർക്ക് നേരിട്ട് കോയമ്പത്തൂരിൽ എത്താനുള്ള സൗകര്യം ഒരുക്കാൻ നടപടിയൊരുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഈ ട്രെയിനി‍ൻെറ സമയക്രമീകരണം കൂടി നടത്തുന്നതിലൂടെ നിലമ്പൂരിൽ നിന്നുള്ള രോഗികൾക്കും തിരുവനന്തപുരം ഭാഗത്തേക്ക്‌ യാത്ര ചെയ്യുന്നവർക്കും കണ്ണൂർ-തിരുവനന്തപുരം ജനശതാബ്​ദി ട്രെയിനിൽ ഷൊർണൂരിൽനിന്ന് യാത്ര ചെയ്യാൻ സാധിക്കും. എ.പി അനിൽകുമാർ എം.എൽ.എ നൽകിയ നിവേദനത്തി‍ൻെറ അടിസ്ഥാനത്തിലാണ്​ കത്ത്​ നൽകിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.