സർട്ടിഫിക്കറ്റ്​ പരി​േശാധന

മലപ്പുറം: വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല പരിധിയിലെ പരീക്ഷ കേന്ദ്രങ്ങളില്‍നിന്ന്​ കെ-ടെറ്റ് പരീക്ഷയെഴുതി വിജയിച്ചവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന വണ്ടൂര്‍ വിദ്യാഭ്യാസ ഓഫിസില്‍ നടക്കും. നവംബര്‍ 15ന് കാറ്റഗറി ഒന്ന്, 16ന് കാറ്റഗറി രണ്ട്, 17ന് കാറ്റഗറി മൂന്ന്, 18ന് കാറ്റഗറി നാല് എന്നിങ്ങനെയാണ് പരിശോധന. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ബി.എഡ്/ടി.ടി.സി (അസ്സലും പകര്‍പ്പും), ഹാള്‍ടിക്കറ്റി​ൻെറ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ബി.എഡ്/ടി.ടി.സി പഠിക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം വെരിഫിക്കേഷന് ഹാജരായാല്‍ മതിയെന്ന് വിദ്യാഭ്യാസ ജില്ല ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.