മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം

വണ്ടൂർ: ഇന്ധന നികുതിക്കൊള്ള അവസാനിപ്പിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. ഫസൽ ഹഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ്​ ടി. ഷംസാലി അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ല പ്രസിഡൻറ്​ വി.എ.കെ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് ഏമങ്ങാട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷൈജൽ എടപ്പറ്റ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ.കെ. സാജിദ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.