മെഡിക്കൽ കോളജിൽനിന്ന് കാണാതായ വയോധിക​െൻറ മൃതദേഹം വെള്ളച്ചാലിൽ

മെഡിക്കൽ കോളജിൽനിന്ന് കാണാതായ വയോധിക​ൻെറ മൃതദേഹം വെള്ളച്ചാലിൽ Obit.Tct.death.mch.sebastin.20211108-WA0067.jpg മെഡിക്കൽ കോളജിൽനിന്ന് കാണാതായ വയോധിക​ൻെറ മൃതദേഹം വെള്ളച്ചാലിൽ മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് കാൻസർ വാർഡിൽനിന്ന് കാണാതായ വയോധിക​ൻെറ മൃതദേഹം വെള്ളച്ചാലിൽ കണ്ടെത്തി. മെഡിക്കൽ കോളജ് നെഞ്ചു രോഗാശുപത്രിയിലെ അർബുദ ചികിത്സ വിഭാഗത്തിലെ പതിനാലാം വാർഡിൽനിന്ന് ഈ മാസം ഒന്നാം തീയതി മുതൽ കാണാതായ പടിഞ്ഞാറേ ചാലക്കുടി മൂഞ്ഞേലി കുരിശിങ്കൽ വീട്ടിൽ സെബാസ്​റ്റ്യ​ൻെറ (56) മൃതദേഹമാണ് കാമ്പസിലെ വെള്ളച്ചാലിൽ കണ്ടെത്തിയത്‌. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവേയാണ് സെബാസ്​റ്റ്യനെ കാണാതായത്. പൊലീസും ബന്ധുക്കളും തിരച്ചിൽ നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടത്. മരംവെട്ട് തൊഴിലാളിയായിരുന്നു. മെഡിക്കൽ കോളജ് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യ: ശാന്ത. മക്കൾ: സെബിൻ, ഫെബിൻ, ഫെമിൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.