കെ^ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന മലപ്പുറം: തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, വേങ്ങര ജി.വി.എച്ച്.എസ്.എസ് എന്നീ പരീക്ഷ കേന്ദ്രങ്ങളില്‍ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്​റ്റ്​ പരീക്ഷ എഴുതി യോഗ്യത നേടിയ കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷാര്‍ഥികളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നവംബര്‍ 18നും കാറ്റഗറി മൂന്ന്, കാറ്റഗറി നാല് നവംബര്‍ 19നും പരപ്പനങ്ങാടി എ.കെ.എന്‍.എം പി.ഡബ്ല്യൂ.ഡി ബില്‍ഡിങിലുള്ള തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫിസില്‍ നടക്കും. ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി, സർട്ടിഫിക്കറ്റുകൾ, അവയുടെ പകര്‍പ്പ്​ എന്നിവ ഹാജരാക്കണം. മാര്‍ക്ക് ഇളവുകളോടുകൂടി വിജയിച്ചവര്‍ (90 മാര്‍ക്കിന് താഴെ ലഭിച്ചവര്‍) എസ്.എസ്.എല്‍.സി. ബുക്കില്‍ ജാതി രേഖപ്പെടുത്തിയിട്ടി​ല്ലെങ്കില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ബി.എഡ്/ ടി.ടി.സി പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാല്‍ മതിയെന്ന് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.