മേലാറ്റൂർ: വിഭാഗീയതയെ തുടർന്ന് അംഗങ്ങളെ തെരഞ്ഞെടുക്കാനാവാതെ സി.പി.എം എടപ്പറ്റ ലോക്കൽ കമ്മിറ്റി സമ്മേളനം പിരിച്ചുവിട്ടു. സമ്മേളനം പൂർത്തീകരിക്കാനാകാത്തതിനാലാണ് അംഗങ്ങളെയോ ഏരിയ കമ്മിറ്റി പ്രതിനിധികളെയോ തെരഞ്ഞെടുക്കാനാകാതെ വന്നത്. മഞ്ചേരി ഏരിയക്ക് കീഴിൽ എടപ്പറ്റ പഞ്ചായത്തിലെ മൂനാടിയിൽ നടന്ന സമ്മേളന നടപടികൾക്കിടെ ഞായറാഴ്ച വൈകീട്ടാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഐകകണ്ഠ്യേന ലോക്കൽ കമ്മിറ്റി അംഗങ്ങളെ തീരുമാനിക്കണമെന്ന നിര്‍ദേശത്തെ മറികടന്ന് 13 അംഗ ഔദ്യോഗിക പാനലിനെതിരെ വിമത വിഭാഗത്തിൽനിന്ന് ആറുപേര്‍ മത്സര രംഗത്തെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രശ്നങ്ങളില്ലാതെ നടന്നെങ്കിലും വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കും മുമ്പ് വിഭാഗീയത കണ്ടെത്തിയെന്ന മേൽക്കമ്മിറ്റി നിരീക്ഷണത്തെ തുടർന്ന് എൽ.സി അംഗങ്ങളെയോ ഏരിയ കമ്മിറ്റി പ്രതിനിധികളെയോ തെരഞ്ഞെടുക്കാതെ പിരിച്ചുവിടുകയും സമ്മേളന നടപടികൾ നിർത്തിവെക്കുകയുമായിരുന്നു. ജില്ല കമ്മിറ്റി അംഗം പി. രാധാകൃഷ്ണൻ, മഞ്ചേരി ഏരിയ കമ്മിറ്റി അംഗം കാപ്പില്‍ ഷൗക്കത്തലി, ഏരിയ സെക്രട്ടറി വി. അജിത്ത് കുമാര്‍ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് സംഭവം. പുതിയ കമ്മിറ്റിയെ പാർട്ടി കോൺഗ്രസിന് ശേഷമാകും സമ്മേളനം നടത്തി തെരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.