സി.പി.എം പ്രവർത്തക​െൻറ കൊലപാതകം: നാല്​ ആർ.എസ്​.എസ്​ പ്രവർത്തകർക്ക്​ ജീവപര്യന്തം

സി.പി.എം പ്രവർത്തക​ൻെറ കൊലപാതകം: നാല്​ ആർ.എസ്​.എസ്​ പ്രവർത്തകർക്ക്​ ജീവപര്യന്തം പാലക്കാട്​: വടക്കഞ്ചേരി കണ്ണ​​മ്പ്ര കാരപ്പൊറ്റയിൽ സി.പി.എം പ്രവർത്തകൻ കെ.ആർ. വിജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർ.എസ്​.എസ്​ പ്രവർത്തകരായ നാല്​ പ്രതികൾക്ക്​ ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും. കണ്ണ​മ്പ്ര പടിഞ്ഞാമുറി പവൻ എന്ന സുജീഷ് ​(31), പടിഞ്ഞാമുറി കുന്നുംപുറം മിഥുൻ (27), കാരപ്പൊറ്റ കൂടല്ലൂർ ജനീഷ്​ (26), കാരപ്പൊറ്റ അത്താണിപ്പറമ്പ്​ സുമേഷ്​ (29) എന്നിവർക്കാണ്​ പാലക്കാട്​ മൂന്നാം അഡീഷനൽ സെഷൻസ്​ കോടതി ജഡ്​ജി പി.കെ. മോഹൻദാസ്​ ശിക്ഷ വിധിച്ചത്​. പിഴസംഖ്യ വിജയ​ൻെറ ബന്ധുക്കൾക്ക്​ നൽകണം. ഇല്ലെങ്കിൽ ആറു മാസം അധിക തടവ്​ അനുഭവിക്കണം. കേസിലെ മറ്റൊരു പ്രതിയായ ചാരുഷിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. 2015 മേയ്​ മൂന്നിന്​ വൈകീട്ട്​ ആറോടെയായിരുന്നു കൊലപാതകം. വീട്ടിലേക്ക്​ നടന്നുപോകുന്ന വിജയനെ പ്രതികൾ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു​. ഒാ​േട്ടാ, ടാക്​സി വർക്കേഴ്​സ്​ യൂനിയൻ യൂനിറ്റ്​ സെക്രട്ടറിയും കെ.എസ്​.കെ.ടി.യു വില്ലേജ്​ കമ്മിറ്റി അംഗവുമായിരുന്ന വിജയനെ രാഷ്​ട്രീയ വിരോധത്തെതുടർന്ന്​ കൊലപ്പെടുത്തിയെന്നാണ്​ കേസ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.