നാല് സെൻറ് സ്​ഥലം നിർധന കുടുംബത്തിന് നൽകി രാജ​െൻറ മാതൃക

നാല് സൻെറ് സ്​ഥലം നിർധന കുടുംബത്തിന് നൽകി രാജ​ൻെറ മാതൃക വളാഞ്ചേരി: പൈതൃകമായി തനിക്ക്​ ലഭിച്ച പത്ത് സൻെറിൽ നിന്ന്​ നാല് സൻെറ് ഭൂമി നിർധന കുടുംബത്തിന് വീട് വെക്കാൻ നൽകി മാതൃകയായിരിക്കുകയാണ്​ വളാഞ്ചേരി കാവുംപുറം കള്ളിക്കാട്ടിൽ രാജൻ (45). വട്ടപ്പാറ അടിയിൽ പിതാവിൽ നിന്ന്​ ലഭിച്ച സ്ഥലത്ത്​ നിന്നാണ് രാജൻ കൂലിപ്പണിക്കാരായ നിർധന കുടുംബത്തിന് സ്ഥലം നൽകിയത്​. കൈമാറ്റം ചെയ്ത ഭൂമിയോട് ചേർന്ന ആറ് സൻെറിൽ വീട്​ വെക്കാനുള്ള ഒരുക്കത്തിലാണ് ഡ്രൈവറായ രാജൻ. കന്മനം സ്വദേശിയായ അംബുജമാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. നിർധന കുടുംബത്തിനായി കൈമാറിയ സ്ഥലത്തി​ൻെറ ആധാരം ഡോ. കെ.ടി. ജലീൽ എം.എൽ.എ കൈമാറി. നഗരസഭ കൗൺസിലർ പാറക്കൽ കമറുദ്ദീൻ, അജി കോട്ടീരി, യാസർ അറഫാത്ത്, രാജൻ, മാതാവ് കുഞ്ഞമ്മ എന്നിവർ സംബന്ധിച്ചു. രാജൻ MP VNCY 1 Sthalam nalkiya Rajan .jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.