കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വിമുക്ത ഭടൻ അറസ്​റ്റിൽ

pew vineesh 39 job froaud വിനീഷ്​ കോട്ടായി: കരസേനയിൽ നായിക്, നഴ്സ് ജോലികൾ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ജില്ലക്കകത്തും പുറത്തുനിന്നുമായി നിരവധി പേരിൽ നിന്ന്​ പണം വാങ്ങി അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ വിമുക്ത ഭടനെ കോട്ടായി പൊലീസ് അറസ്​റ്റ്​ ചെയ്തു. നോർത്ത് ബംഗളൂരു സുബ്ബന പാളയം ഇന്ദിര നഗർ വെങ്കിട സ്വാമിലേ ഔട്ടിലെ വിനീഷാണ്​ (39) പിടിയിലായത്. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യക്ക് പെരിങ്ങോട്ടുകുറുശ്ശി സ്വദേശിനിയിൽ നിന്ന്​ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിരായിരി ഭാഗത്തുനിന്ന്​ ഇയാളെ പിടികൂടിയത്. മദ്രാസ് റെജിമൻെറിൽ മുൻ ലാൻഡ് നായിക്കായിരുന്ന വിനീഷിനെ സാമ്പത്തിക തട്ടിപ്പി​ൻെറ പേരിൽ ജോലിയിൽ നിന്ന്​ പിരിച്ചുവിട്ടതാണെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.