ആത്മീയ ചൂഷണങ്ങൾക്കെതിരെ നടപടി വേണം -ഐ.എസ്.എം

അരീക്കോട്: ആത്മീയ ചൂഷണം നടത്തുന്നവരെ തള്ളിപ്പറയാൻ എല്ലാ മതവിഭാഗങ്ങളും മുന്നോട്ടുവരണമെന്ന് ഐ.എസ്.എം അരീക്കോട് ഏരിയ യൂത്ത് അലൈവ് സംഗമം ആവശ്യപ്പെട്ടു. അന്ധവിശ്വാസ നിർമാർജനത്തിന് സർക്കാർ പരിഗണനയിലുള്ള നിയമനിർമാണ നടപടികൾ വേഗത്തിലാക്കണം. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. പി.പി. അബ്​ദുൽ ഹഖ് ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ എൻ.സി. ഫൈസൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ. ബരീർ അസ്​ലം, എൻ.വി. സക്കരിയ്യ, കെ. സജീർ പന്നിപ്പാറ, കെ.പി. ത്വാഹ അമീൻ, കെ. അബ്‌ദുസ്സലാം, കെ.സി. ഫസ്​ലുള്ള, പി.സി. നിയാസ്, റിയാസ് കാളികാവ്, നൗഷാദ് ഉപ്പട എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.