അതിദരിദ്രരെ കണ്ടെത്തല്‍: കൊണ്ടോട്ടിയില്‍ പരിശീലനം ആരംഭിച്ചു

കൊണ്ടോട്ടി: അതിദരിദ്രരെ കണ്ടെത്തുന്നതി​ൻെറ ഭാഗമായി വാര്‍ഡുതല സമിതികള്‍ക്കുള്ള പ്രത്യേക പരിശീലനത്തിന്​ കൊണ്ടോട്ടി നഗരസഭയില്‍ തുടക്കമായി. മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ പത്ത്​ വാര്‍ഡുതല സമിതി അംഗങ്ങള്‍ക്കാണ്​ പരിശീലനം. നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്തു സുഹ്‌റ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ അഷ്‌റഫ് മടാന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കൊടവണ്ടി റംല, ഹെല്‍ത്ത് ഇന്‍സ്​പെക്​ടർ പി. ശിവന്‍, വി. ഖാലിദ്, കെ.പി. നിമിഷ, ജിന്‍ഷ, ഫൗസിയ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് കോഓഡിനേറ്റര്‍ അഹമ്മദ് ഹാജി, കില റിസോഴ്‌സ്പേഴ്‌സൻമാരായ യു.കെ. മമ്മദിശ, വിനയന്‍ മാസ്​റ്റര്‍ തുടങ്ങിയവര്‍ ക്ലാസിന്​​ നേതൃത്വം നല്‍കി. me kdy 3 parisheelanam അതിദരിദ്രരെ കണ്ടത്താനുള്ള വാര്‍ഡുതല സമിതികള്‍ക്കുള്ള പരിശീലനം കൊണ്ടോട്ടി നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്തു സുഹ്‌റ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.