ഉദ്ഘാടനത്തിനൊരുങ്ങി ഏറനാട് ഡയാലിസിസ് സൻെറർ അരീക്കോട്: ഏറനാട് ചാരിറ്റബിൾ ട്രസ്റ്റിൻെറ ആദ്യ സംരംഭമായ ഏറനാട് ഡയാലിസിസ് സൻെറർ ഡിസംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നാടിന് സമർപ്പിക്കും. അരീക്കോട്, ഊർങ്ങാട്ടിരി, കീഴുപറമ്പ് സർവിസ് സഹകരണ ബാങ്കുകളുടെ സംയുക്ത നേതൃത്വത്തിലാണ് സൻെറർ ആരംഭിക്കുന്നത്. ഈ മൂന്ന് ബാങ്കുകളുടെയും പ്രവർത്തന പരിധിയിലെ നിർധന വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ആരംഭിക്കുന്നതെന്ന് ട്രസ്റ്റ് മാനേജിങ് ചെയർമാൻ അഡ്വ. കെ.വി. സലാഹുദ്ദീൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആധുനികരീതിയിലുള്ള ചികിത്സ കേന്ദ്രമാണ് അരീക്കോട് ഗ്രാമപഞ്ചായത്തിലെ ഉഗ്രപുരത്ത് ഒരുക്കിയിരിക്കുന്നത്. ആറ് ഡയാലിസിസ് ഉപകരണങ്ങളിലായി ഒരുദിവസം രണ്ട് സമയങ്ങളിലായി 12 പേർക്ക് ചികിത്സ നൽകാൻ കഴിയും. ഒരു വർഷം ഏകദേശം 60 ലക്ഷം രൂപയാണ് കേന്ദ്ര പ്രവർത്തനത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുജന പങ്കാളിത്തത്തിൽ വലിയ സാമ്പത്തിക സഹായമാണ് നിലവിൽ സൻെററിന് ലഭിച്ചത്. ഇനിയും പൊതുജന പങ്കാളിത്തവും ബാങ്കുകളുടെ ലാഭവിഹിതവും എം.എൽ.എ, എം.പി ഫണ്ടും ഉപയോഗിച്ച് പ്രവർത്തനം നടത്താനാണ് ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ ഡയാലിസിസ് ഉപകരണങ്ങളുടെ എണ്ണം കൂട്ടാനും ആലോചിക്കുന്നുണ്ട്. ഉദ്ഘാടന വേളയിൽ മന്ത്രി വി. അബ്ദുറഹ്മാൻ, പി.കെ. ബഷീർ എം.എൽ.എ, പി.വി. അൻവർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ കെ.വി. മുനീർ, കെ.എം. കുര്യാക്കോസ്, കെ. അബ്ദുൽ സാദിൽ, കെ. മുഹമ്മദ് അഷ്‌റഫ്, കെ. അബ്ദുറഹ്മാൻ, എം.ടി. മുസ്തഫ എന്നിവരും പങ്കെടുത്തു. ME ARKD ERANAD DIALYSIS ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഏറനാട് ഡയാലിസിസ് സൻെറർ കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.