അനുമോദനവും ഉപഹാര സമർപ്പണവും

വാഴക്കാട്: വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് പി.ടി.എ സംഘടിപ്പിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എം.കെ. റഫീഖ ഉദ്ഘാടനം ചെയ്​തു. പി.ടി.എ പ്രസിഡൻറ്​ മലയിൽ അബ്​ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഇസ്മയിൽ മൂത്തേടം മുഖ്യാതിഥിയായി. കൊണ്ടോട്ടി ഉപജില്ല കെ.എ.ടി.എഫ് സാഹിത്യ പുരസ്കാരം നേടിയ മജീദ് കൂളിമാട്, എൻ.എം.എം.എസ് വിജയികൾ, എൻ.സി.സി സ്പെഷൽ എജുക്കേറ്റേഴ്സ്, ദേശീയ-സംസ്ഥാന വുഷു ചാമ്പ്യൻമാർ, പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ സി. അവന്തിക എന്നിവരെ അനുമോദിച്ചു. ജില്ല പഞ്ചായത്തി​ൻെറ കോവിഡ് സുരക്ഷ സാമഗ്രികൾ മെംബർ സുഭദ്ര ശിവദാസൻ സ്കൂളിന് കൈമാറി. വിദ്യാലയത്തി​ൻെറ ഭൗതികസൗകര്യം മെച്ചപ്പെടുത്താനാവശ്യമായ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് പി.ടി.എ ഭാരവാഹികൾ ജില്ല പഞ്ചായത്ത്​ പ്രസിഡൻറിന്​ നിവേദനം നൽകി. പ്രിൻസിപ്പൽ ഡോ. പി. അബ്​ദുൽ ഹമീദ്, പ്രധാനാധ്യാപകൻ പി. മുരളീധരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.ടി. വസന്തകുമാരി, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സി.വി. സക്കരിയ, പി.കെ. റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്, ഷമീന സലീം, അഡ്വ. എം.കെ. നൗഷാദ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ആദം ചെറുവട്ടൂർ, സാബിറ, കെ.പി. മൂസക്കുട്ടി, എസ്.എം.സി ചെയർമാൻ ബി.പി.എ. ബശീർ, സി.വി.എ. നാസിർ, ജി. മൂസ എന്നിവർ സംസാരിച്ചു. me anumodanam വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.