'കൊന്നാര് ഖിലാഫത്ത് സ്മാരകം നിർമിക്കണം'

എടവണ്ണപ്പാറ: 1921ലെ മലബാർ സമരത്തി​ൻെറ കേന്ദ്രമായിരുന്ന മപ്രം കൊന്നാര് സമരത്തിലെ രക്തസാക്ഷികളുടെ ഓർമകൾ നിലനിർത്താൻ കൊന്നാര് ഖിലാഫത്ത് സ്മാരകം നിർമിക്കാൻ പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് വരണമെന്ന് എസ്.വൈ.എസ് വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ എ.സി. അബ്​ദുറഹ്മാൻ ദാരിമി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മലയിൽ അബ്​ദുറഹ്മാന് നിവേദനം സമർപ്പിച്ചു. ബി.എസ്.കെ തങ്ങൾ, ഷുക്കൂർ വെട്ടത്തൂർ, മൻസൂർ, അബ്​ദുൽ ഹക്കീം ബാഖവി, അബ്​ദുൽ ഹക്കിം യമാനി, ഉമ്മർ ദാരിമി, ജമാലുദ്ദീൻ, സൈനുദ്ദീൻ, മുഹമ്മദ് യഹ്‌യ, റഹിം റഷീദ് ദാരിമി എന്നിവർ സംബന്ധിച്ചു. me nivedanam എസ്.വൈ.എസ് വാഴക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നിവേദനം പ്രസിഡൻറ്​ എ.സി. അബ്​ദുറഹ്മാൻ ദാരിമി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മലയിൽ അബ്​ദുറഹ്മാന് സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.