ജീവനക്കാരുടെ പണിമുടക്ക് പൂർണം; രണ്ടാം ദിവസവും ബാങ്കിടപാടുകൾ തടസ്സപ്പെട്ടു

മലപ്പുറം: പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്​കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ജീവനക്കാർ നടത്തിയ ദ്വിദിന പണിമുടക്ക്​ പൂർണം. ഇടപാടുകൾ രണ്ടാം ദിവസവും തടസ്സപ്പെട്ടു. ബാങ്കിങ്​ നിയമഭേദഗതി ബിൽ പാർലമൻെറിൽ അവതരിപ്പിച്ചാൽ അനിശ്ചിതകാല പണിമുടക്ക്​ നടത്താനാണ്​ യൂനിയൻ ഐക്യവേദിയുടെ തീരുമാനം. വെള്ളിയാഴ്​ച പണിമുടക്കിയ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങളും ധർണയും നടത്തി. മലപ്പുറത്തുനടന്ന പ്രതിഷേധത്തിന്​ ബി.കെ. പ്രദീപ്, ജി. കണ്ണൻ, എൻ. രാജേഷ്, ഷാനി, പി.കെ. മിനി, കെ. നിഷ, കെ.പി.എം. ഹനീഫ, സുരേഷ് ബാബു, കെ. ഹംസ, രാമദാസ്, മുരളീകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ഐക്യവേദി ജില്ല കൺവീനർ എ. അഹമ്മദ് സംസാരിച്ചു. നിലമ്പൂരിൽ ധർണക്ക് ഉസ്മാൻ, സുരേഷ് കുമാർ, ആതിര ഗോപിനാഥ്, പ്രീത, നൗഫൽ, മുരളി, ബേബി തുടങ്ങിയവർ നേതൃത്വം നൽകി. എ.ഐ.ബി.ഇ.എ ജില്ല ജോ. സെക്രട്ടറി വി. ജയകുമാർ ഉദ്​ഘാടനം ചെയ്തു. m3 bank ബാങ്ക്​ ജീവനക്കാരുടെ പണിമുടക്കി​ൻെറ ഭാഗമായി മലപ്പുറത്ത്​ നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.