കുന്നംകുളം: നഗരസഭ നടപ്പാക്കുന്ന 'നല്ല വീട് നല്ല നഗരം' പദ്ധതിയിലൂടെ നഗരം സമ്പൂർണ ഖരമാലിന്യ ശുചിത്വം കൈവരിച്ചതിൻെറ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള സംഘാടക സമിതി രൂപവത്കരണ യോഗത്തിൽനിന്ന് മുഖ്യപ്രതിപക്ഷ പാർട്ടികളായ ബി.ജെ.പി, കോൺഗ്രസ് കൗൺസിലർമാർ വിട്ടുനിന്നു. സാമ്പത്തിക തട്ടിപ്പിൽ പ്രതി ചേർക്കപ്പെട്ട കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ തൽസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികളും കൗൺസിലർമാരും സംഘാടക സമിതി രൂപവത്കരണത്തിൽ നിന്നും വിട്ടുനിന്നതെന്ന് അറിയുന്നു. 30ന് രാവിലെ 10.30ന് നഗരസഭ ടൗൺ ഹാളിൽ മന്ത്രി ഗോവിന്ദൻ മാസ്റ്റർ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നിർവഹിക്കും. സംഘാടക സമിതി യോഗത്തിൽ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.സി. മൊയ്തീൻ എം.എൽ.എ, നഗരസഭ വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. സുരേഷ്, സജിനി പ്രേമൻ, ടി. സോമശേഖരൻ, പ്രിയ സജീഷ്, പി.കെ. ഷെബീർ, സെക്രട്ടറി ടി.കെ. സുജിത്, മുനിസിപ്പൽ എൻജിനീയർ ഉഷാകുമാരി, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.എ. വിനോദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.