‘ന​യി​ചേ​ത​ന 3.0’ ജെ​ന്‍ഡ​ര്‍ കാ​മ്പ​യി​നിന്റെ ജി​ല്ലത​ല ഉ​ദ്ഘാ​ട​നം അ​സി. ക​ല​ക്ട​ര്‍

വി.​എം. ആ​ര്യ നി​ര്‍വ​ഹി​ക്കു​ന്നു

‘ന​യി​ചേ​ത​ന 3.0’ കാ​മ്പ​യി​ന് തു​ട​ക്കം

മ​ല​പ്പു​റം: കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം എ​ന്‍.​ആ​ര്‍.​എ​ല്‍.​എം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന മൂ​ന്നാം​ഘ​ട്ട ജെ​ന്‍ഡ​ര്‍ കാ​മ്പ​യി​ന്‍ ‘ന​യി​ചേ​ത​ന 3.0’ക്ക് ​ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.

മ​ല​പ്പു​റം മു​നി​സി​പ്പ​ല്‍ ഗ​സ്റ്റ്ഹൗ​സ് ഹാ​ളി​ല്‍ ന​ട​ന്ന കാ​മ്പ​യി​ന്റെ ജി​ല്ല ത​ല ഉ​ദ്ഘാ​ട​നം അ​സി. ക​ല​ക്ട​ര്‍ വി.​എം. ആ​ര്യ നി​ര്‍വ​ഹി​ച്ചു. കാ​മ്പ​യി​ന്‍ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജ​ന്‍ഡ​ര്‍ പ്ര​തി​ജ്ഞ, കു​ടും​ബ​ശ്രീ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പോ​ഷ് ആ​ക്ട് പ​രി​ശീ​ല​നം എ​ന്നി​വ​യും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​യി. ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ ബി. ​സു​രേ​ഷ് കു​മാ​ര്‍, എ.​ഡി.​എം.​സി​മാ​രാ​യ കെ. ​മു​ഹ​മ്മ​ദ്, എം.​പി. അ​സ്‌​ലം, ഇ. ​സ​നീ​റ, ജെ​ന്‍ഡ​ര്‍ ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ റൂ​ബി രാ​ജ്, ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍മാ​ര്‍, മ​ല​പ്പു​റം സി.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ അ​നു​ജ ദേ​വി, സ്‌​നേ​ഹി​ത പ്ര​വ​ര്‍ത്ത​ക​ര്‍, സി​റ്റി മി​ഷ​ന്‍ മാ​നേ​ജ​ര്‍മാ​ര്‍, ബ്ലോ​ക്ക് കോ​ഓ​ഡി​നേ​റ്റ​ര്‍മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ന​വം​ബ​ര്‍ 25 മു​ത​ല്‍ ഡി​സം​ബ​ര്‍ 23 വ​രെ ന​ട​ക്കു​ന്ന കാ​മ്പ​യി​ന്റെ ഓ​രോ ഘ​ട്ട​ത്തി​ലും വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ജെ​ന്‍ഡ​ര്‍ ക്വി​സ്, നി​യ​മ​പ​രി​ശീ​ല​ന ക്വി​സ്, ടോ​ക് ഷോ ​തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

Tags:    
News Summary - Central Ministry of Rural Development campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.