അഗ്​നിരക്ഷ സേന ക്ലാസ് സംഘടിപ്പിച്ചു

എടക്കര: കാട്ടിലും നാട്ടിലുമുള്ള ദുരന്തമേഖലകളില്‍ രക്ഷപ്രവര്‍ത്തനം സുഗമമായി നടത്താന്‍ സ്വീകരിക്കാവുന്ന മാര്‍ഗങ്ങളെക്കുറിച്ച അഗ്​നിരക്ഷ സേനയുടെ സോദാഹരണ ക്ലാസ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ പ്രയോജനമായി. കാട്ടുതീക്കെതിരെ വഴിക്കടവ് വനംവകുപ്പി‍ൻെറ പാലുണ്ട റേഞ്ച് ഓഫിസില്‍ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ക്ലാസ് നൽകിയത്. നിലമ്പൂര്‍ അഗ്​നിരക്ഷ സേന ഓഫിസര്‍ മുഹമ്മദ് ഹബീബ് റഹ്മാന്‍, എം. ജ്യോതിഷ് കുമാര്‍, ഹോം ഗാര്‍ഡ് തോമസ് എന്നിവര്‍ നേതൃത്വം നൽകി. വഴിക്കടവ് റേഞ്ച് ഓഫിസര്‍ കെ.പി.എസ്. ബോബി കുമാര്‍ ഉദ്ഘാടനം ചെയ്തു. പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വിദ്യ രാജന്‍, വഴിക്കടവ് ഗ്രാമപഞ്ചായത്ത്​ വൈസ് പ്രസിഡൻറ്​ റെജി ജോസഫ്, പൊലീസ്, വനംവകുപ്പ് ജീവനക്കാര്‍, ട്രോമകെയര്‍ അംഗങ്ങള്‍, അഗ്​നിരക്ഷ സേന വളൻറിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രവിവരണം: mn edk- class രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് നിലമ്പൂര്‍ അഗ്​നിരക്ഷ സേന ഓഫിസര്‍ മുഹമ്മദ് ഹബീബ് റഹ്​മാന്‍ ക്ലാസെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.